ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ബളാൽ, കള്ളാർ, കോടോത്ത്, പരപ്പ, മാലോത്ത്, വെസ്റ്റ് എളേരി എന്നീ വില്ലേജ് പരിധികളിൽ ഇന്ന് പുലർച്ചെ 1.35 ഓടെയാണ് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്. നാലഞ്ച് സെക്കന്റ് സമയം അസാധാരണ ശബ്ദവും കേട്ടു. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹൊസ്ദുർഗ് താലൂക്കിലെ ചീമേനി വില്ലേജിലെ അമ്മംകോട് ഭാഗത്തും മടിക്കൈ വില്ലേജിൽ ബങ്കളം പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിമിരി വില്ലേജിൽ പിലാവളപ്പ് പ്രദേശത്ത് ഇന്നലെ രാത്രി 1.10 മണിക്ക് ഭൂമി കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു.

