പടിഞ്ഞാറന്‍ നേപ്പാളിലെ സുദുര്‍പാഷ്ചിം പ്രവിശ്യയില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഡാർചുല ജില്ലയിലെ ഗുസ പ്രദേശത്താണ് പ്രഭവകേന്ദ്രം എന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു. അയൽ ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. പടിഞ്ഞാറൻ നേപ്പാളിൽ പലപ്പോഴും ഭൂകമ്പങ്ങൾ ഉണ്ടാകാറുണ്ട്. നവംബർ 30 ന്, സുദുര്‍പാഷ്ചിമിലെ ബജ്‌ഹാങ് ജില്ലയില്‍ 4.4 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു.
പടിഞ്ഞാറന്‍ നേപ്പാളില്‍ ഭൂകമ്പം

