Site iconSite icon Janayugom Online

അമേരിക്കയിൽ അലാസ്ക തീരത്ത് ഭൂചലനം, 7.3 തീവ്രത, സുനാമി മുന്നറിയിപ്പ്

അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം. പെനിൻസുലയിൽ 7.3 തീവ്രത രേഖപ്പെടുത്തി. കൂടാതെ തെക്കൻ അലാസ്കയിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രദേശത്തുളള ജനങ്ങൾ സുരക്ഷിതമായ പ്രദേശത്തേക്ക് മാറണമെന്ന് ഉത്തരവ് നൽകിയിട്ടുണ്ട്. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 

അമേരിക്കൻ ജിയോളജിക്കൽ സർവ്വേ പ്രകാരം അലാസ്ക പെനിൻസുലയിലും തെക്കൻ അലാസ്കയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനാണ് അലാസ്ക പെനിൻസുലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

Exit mobile version