Site iconSite icon Janayugom Online

കിഴക്കൻ തിമോർ തീരത്ത് ഭൂചലനം

കിഴക്കൻ തിമോർ തീരത്ത് ഇന്ന് രാവിലെ 6.1 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ ഭൂചലനം ഇന്ത്യൻ മഹാസമുദ്ര മേഖലയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ സുനാമി മുന്നറിയിപ്പ് നൽകിയതായി അധികൃതര്‍ പറഞ്ഞു.

കിഴക്കൻ തിമോറിന്റെ തലസ്ഥാനമായ ദിലിയിൽ ചെറിയതോതിൽ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി ആളുകള്‍ മരിച്ചിരുന്നു.

Eng­lish summary;Earthquake off the coast of East Timor

You may also like this video;

Exit mobile version