Site iconSite icon Janayugom Online

അലാസ്ക‑കാനഡ അതിർത്തിയില്‍ ഭൂകമ്പം

അലാസ്കയ്ക്കും കനേഡിയൻ പ്രദേശമായ യുക്കോണിനും ഇടയിലുള്ള അതിർത്തിക്കടുത്ത് ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. അലാസ്കയിലെ ജുനൗവിന് വടക്കുപടിഞ്ഞാറായി ഏകദേശം 370 കിലോമീറ്റർ ദൂരത്തിലും യുകോണിലെ വൈറ്റ്‌ഹോഴ്‌സിന് പടിഞ്ഞാറ് 250 കിലോമീറ്റർ ദൂരത്തിലുമാണ് ഭൂകമ്പമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ 5.1 മുതൽ 3.3 വരെ തീവ്രതയുള്ള 30 ലധികം തുടർചലനങ്ങൾ ഉണ്ടായതായി യുഎസ്ജിഎസ് റിപ്പോർട്ട് ചെയ്യുന്നു. അലാസ്കയിലെ യാകുടാറ്റിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ അകലെയായിരുന്നു ഇത്. ഏകദേശം 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. 

Exit mobile version