ലഡാക്കിലെ കാർഗിലിന് സമീപം 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ഇന്ത്യയുടെ നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാർഗിലിൽ നിന്ന് 195 കിലോമീറ്റർ വടക്ക്-വടക്കുകിഴക്ക് ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഏജൻസി അറിയിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:53 ന് ഉപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നും അതികൃതര്‍ വ്യക്തമാക്കി.
English summary;Earthquake with Magnitude 4.2 Strikes Near Ladakh’s Kargil
You may also like this video;