Site iconSite icon Janayugom Online

കരീബിയന്‍ ദ്വീപുകളില്‍ ഭൂചലനം; സുനാമി ഉണ്ടാകാന്‍ സാധ്യത

കരീബിയന്‍ കടലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കേമാന്‍ ദ്വീപുകളുടെ തീരത്ത് നിന്നും ഏകദേശം 130 മൈല്‍ അകലെയാണ് ഭൂചലനം ഉണ്ടായത്. പ്യൂര്‍ട്ടോ റിക്കോയ്ക്കും യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍ക്കും സുനാമി മുന്നറിയിപ്പ് നല്‍കി. ക്യൂബയുടെ തീരപ്രദേശങ്ങളില്‍ വേലിയേറ്റ നിരപ്പില്‍ നിന്ന് ഒന്ന് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ സുനാമി തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുെണ്ടന്ന് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

നിലവില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Exit mobile version