Site iconSite icon Janayugom Online

പരിസ്ഥിതിലോല മേഖല; സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ വനംവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോ​ഗം ചേരും. ഉത്തരവ് മറികടക്കാനുള്ള നടപടികളെപ്പറ്റിയാണ് യോ​ഗത്തിൽ ചർച്ച ചെയ്യുന്നത്.

വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി ഉത്തരവ് സംസ്ഥാനത്ത് ഒരു ലക്ഷം കുടുംബങ്ങളെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തിൽ 24 സംരക്ഷിത മേഖലകളാണുള്ളത്. കോടതി ഉത്തരവനുസരിച്ച് സംരക്ഷിത മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ സ്ഥലം മാറ്റിവച്ചാൽ ആകെ രണ്ടര ലക്ഷം ഏക്കർ ഭൂമിയാകും പരിസ്ഥിതിലോല മേഖലയാവുക. ജനസാന്ദ്രതയിൽ മുന്നിലുള്ള കേരളത്തിൽ ഇത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

ദേശീയതലത്തിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 360 പേർ ആണെങ്കിൽ കേരളത്തിൽ അത് 860 എന്ന നിലയിലാണ്. നിയമപരമായ ഇടപെടൽ നടത്തുന്നതിന് ഡൽഹിയിലെത്തി സ്റ്റാൻഡിങ് കൗൺസലുമായി ചർച്ച നടത്തുമെന്ന് വനം മന്ത്രി എ. കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Eng­lish summary;Ecologically sen­si­tive area; High lev­el meet­ing today to dis­cuss Supreme Court order

You may also like this video;

Exit mobile version