Site iconSite icon Janayugom Online

കുട്ടികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി ഇക്വഡോര്‍

അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമായി ഇക്വഡോർ. തെക്കെ അമേരിക്കൻ രാജ്യങ്ങളിൽ ഒമിക്രോണ്‍ വ്യാപനം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇക്വഡോറിലും ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഷോപ്പിങ് മാൾ, സിനിമാശാലകൾ, ഭക്ഷണശാലകൾ തുടങ്ങിയ പൊതു ഇടങ്ങളിലെല്ലാം വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.

ഇക്വഡോറിലെ മുഴുവൻ ജനസംഖ്യയുടെ 69 ശതമാനവും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായും, ഒൻപത് ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവരെ നിർബന്ധിത വാക്സിനേഷനിൽ നിന്ന് ഒഴിവാക്കും. 5,40,000 കോവിഡ് കേസുകളും, 33,600 മരണവുമാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. 1.77 കോടിയാണ് ഇക്വഡോറിലെ ആകെ ജനസംഖ്യ.

eng­lish sum­ma­ry; Ecuador became the first coun­try to make the vac­cine com­pul­so­ry for children

you may also like this video;

Exit mobile version