Site iconSite icon Janayugom Online

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ പേഴ്സണല്‍ സെക്രട്ടറിക്കെതിരെ ഇഡി നടപടി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ പേഴ്സണല്‍ സെക്രട്ടറിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. പേഴ്ലണല്‍ സെക്രട്ടറി ബിഭാവ് കുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും ഇഡി റെയ്തഡ്.ഡല്‍ഹി ജല്‍ ബോര്‍ഡ് അഴിമതി കേസുമായിബന്ധപ്പെട്ടാണ് പരിശോധന.കുമാറിനെ കൂടാതെ ചില എഎപി നേതാക്കളുടെ ഇടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം .ഡൽഹിയിലെ 12 സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

കെജിരിവാളിന്റെ പേഴ്‌സണൽ സെക്രട്ടറി ബിഭാവ് കുമാർ, രാജ്യസഭാംഗം എൻഡി ഗുപ്ത, മുൻ ഡൽഹി ജൽ ബോർഡ് അംഗം ശലഭ് കുമാർ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഏജൻസി പരിശോധന നടത്തിവരികയാണ്. സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്.

കേസുമായി ബന്ധപ്പെട്ട്, കഴിഞ്ഞ മാസം പിഎംഎൽഎ നിയമപ്രകാരം ജൽ ബോർഡിന്റെ മുൻ ചീഫ് എഞ്ചിനീയർ ജഗദീഷ് കുമാർ അറോറയെ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഒരു വ്യവസായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡൽഹി ജൽ ബോർഡിന്റെ ചീഫ് എഞ്ചിനീയറായിരുന്നു ജഗദീഷ് കുമാർ അറോറ ചട്ടങ്ങൾ ലംഘിച്ച് എന്‍കെജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി കരാറിൽ ഏർപ്പെടുകയും 38 കോടിയുടെ അഴിമതി നടത്തിയെന്നുമാണ് ആരോപണം.

Englis Sum­ma­ry:
ED action against Del­hi Chief Min­is­ter Arvind Kejri­wal’s per­son­al secretary

You may also­like this video:

Exit mobile version