കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെ സിബിഐയാണ് അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമയില്‍ നിന്ന് 20 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് സിങ്ങിനെ അറസ്റ്റ് ചെയ്തത്.
ഈ മാസം മൂന്ന്, നാല് തീയതികളില്‍ സിങ് ഉള്‍പ്പെട്ട ഇഡി സംഘം മുംബൈയിലെ ജ്വല്ലറിയില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം ക്രമക്കേട് കണ്ടെത്തിയെന്നും 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയില്ലെങ്കില്‍ മകനെ കേസില്‍ കുടുക്കുമെന്നും സന്ദീപ് സിങ് ഉടമയോട് പറഞ്ഞു. തുടര്‍ന്ന് വിലപേശലില്‍ തുക 20 ലക്ഷമായി കുറയ്ക്കാന്‍ സന്ദീപ് സിങ് സമ്മതിക്കുകയായിരുന്നു. ഡല്‍ഹിയില്‍ വച്ച് 20 ലക്ഷം കൈമറിയ ഉടനെയാണ് സിബിഐ സംഘം സന്ദീപ് സിങ്ങിനെ അറസ്റ്റ് ചെയ്തത്.
English Summary: ED assistant director arrested for taking bribe
You may also like this video