5 January 2026, Monday

Related news

January 4, 2026
January 4, 2026
December 31, 2025
December 27, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 14, 2025
December 1, 2025

കൈക്കൂലി വാങ്ങിയ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 8, 2024 10:33 pm

കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടര്‍ അറസ്റ്റില്‍. സന്ദീപ് സിങ് യാദവ് എന്ന ഉദ്യോഗസ്ഥനെ സിബിഐയാണ് അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വല്ലറി ഉടമയില്‍ നിന്ന് 20 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. 

ഈ മാസം മൂന്ന്, നാല് തീയതികളില്‍ സിങ് ഉള്‍പ്പെട്ട ഇഡി സംഘം മുംബൈയിലെ ജ്വല്ലറിയില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്ക് ശേഷം ക്രമക്കേട് കണ്ടെത്തിയെന്നും 25 ലക്ഷം രൂപ കൈക്കൂലി നല്‍കിയില്ലെങ്കില്‍ മകനെ കേസില്‍ കുടുക്കുമെന്നും സന്ദീപ് സിങ് ഉടമയോട് പറഞ്ഞു. തുടര്‍ന്ന് വിലപേശലില്‍ തുക 20 ലക്ഷമായി കുറയ്ക്കാന്‍ സന്ദീപ് സിങ് സമ്മതിക്കുകയായിരുന്നു. ഡല്‍ഹിയില്‍ വച്ച് 20 ലക്ഷം കൈമറിയ ഉടനെയാണ് സിബിഐ സംഘം സന്ദീപ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. 

Eng­lish Sum­ma­ry: ED assis­tant direc­tor arrest­ed for tak­ing bribe

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.