കൈക്കൂലിക്കേസിൽ പ്രതിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെ കൊച്ചിയിൽ നിന്ന് ഷില്ലോങ്ങ് യൂണിറ്റിലേക്ക് സ്ഥലം മാറ്റി. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതിയില്‍ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ശേഖർ കുമാർ. അനീഷിന്റെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തത്. കെക്കൂലിയായി രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയായിരുന്നു രണ്ടാം പ്രതി വില്‍സന്‍ വര്‍ഗീസ്, മൂന്നാം പ്രതി മുരളി മുകേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ഉന്നത ഉദ്യോഗസ്ഥന്റെ പങ്കിലേയ്ക്ക് അന്വേഷണമെത്തിയത്.
ഇ ഡി കൈക്കൂലിക്കേസ്; പ്രതിയായ അസിസ്റ്റൻറ് ഡയറക്ടര്‍ക്ക് ഷില്ലോങ്ങിലേക്ക് സ്ഥലംമാറ്റം

