മുൻ മന്ത്രിയും സിപിഐ(എം) നേതാവുമായ എ സി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധന അവസാനിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാവിലെ ഇഡിയുടെ പ്രത്യേക സംഘം പരിശോധന ആരംഭിച്ചത്. ഇന്നുപുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പരിശോധന അവസാനിപ്പിച്ച് സംഘം മടങ്ങിയിരിക്കുന്ന്.
നീണ്ട 22 മണിക്കൂർ പരിശോധനയില്‍ തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എ സി മൊയ്തീന്‍ പറഞ്ഞു. ക്രമരഹിതമായി വായ്പ കൊടുക്കാൻ താന്‍ മാനദണ്ഡങ്ങൾ മാറ്റാൻ പറഞ്ഞു എന്ന് ഒരാളുടെ മൊഴി ഉണ്ടെന്ന് ആരോപിച്ചാണ് പരിശോധന നടന്നത്. അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എല്ലാം കൈമാറിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
English Sammury: ED check at former minister Moiteen’s house ended this morning