മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ എൻഫോഴ്സ്മെന്റ് ഡയറക്റേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ. ലക്ഷദ്വീപിൽ നിന്ന് ശ്രീലങ്കയിലേക്ക് ചൂര മത്സ്യം കയറ്റുമതി ചെയ്തതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഫൈസലിനെതിരെ ഇഡി അന്വേഷണം നടക്കുന്നത്.
ഉയർന്ന വില വാഗ്ദാനം ചെയ്ത് മത്സ്യം ശേഖരിച്ച ശേഷം ലക്ഷദ്വീപ് കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ വഴി കയറ്റുമതി ചെയ്ത് തൊഴിലാളികൾക്കും സഹകരണ സ്ഥാപനത്തിനും പണം നൽകാതെ വഞ്ചിച്ചെന്നാണ് കേസ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ഇഡി കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.
സംഭവത്തിൽ സിബിഐ നേരത്തെ മുഹമ്മദ് ഫൈസലിനെതിരെ കേസ് എടുത്തിരുന്നു. സിആർപിഎഫ് ഘത്തിനൊപ്പമെത്തിയായിരുന്നു ഇഡി കോറൽ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. ഇതേ കേസിൽ മുഹമ്മദ് ഫൈസലിന്റെ വീട്ടിൽ കഴിഞ്ഞ ജൂണിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
English Summary:ED questioned Lakshadweep MP
You may also like this video