Site iconSite icon Janayugom Online

മസാല ബോണ്ടില്‍ ഇഡിക്ക് തിരിച്ചടി ; കിഫ്ബിക്ക് നോട്ടീസ് നല്‍കിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മസാല ബോണ്ടില്‍ ഇഡിക്ക് തിരിച്ചടി .കിഫ്ബിക്ക് നോട്ടീസ് നല്‍കിയ നടപടി സ്റ്റേ ചോയത് ഹൈക്കോടതി. കിഫ്ബിയുടെ ഹർജി ഫയലിൽ സ്വീകരിച്ചു. മുൻപ് മുൻ മന്ത്രി തോമസ് ഐസകിനടക്കം അയച്ച നോട്ടീസുകൾ ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇഡി നടപടിയെ ഹൈക്കോടതി സ്റ്റേ ചെയ്തത്. മസാല ബോർഡുമായി ബന്ധപ്പെട്ട് കിഫ്‌ബിക്കും മുഖ്യമന്ത്രിക്കും മുൻ മന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസ് അയച്ചതിനെ തുടർന്നാണ് കിഫ്‌ബി കോടതിയെ സമീപിച്ചത്.

മസാല ബോണ്ട് ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ് തിരിമറികളല്ല നടത്തിയതെന്നും മറിച്ച് വികസന പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ പോലുള്ള നടപടികളാണ് ചെയ്തതെന്നും കിഫ്‌ബി വിശദീകരണം നൽകിയിരുന്നു. ഫെമ ചട്ടങ്ങളുടെ ലംഘനമാണ് കിഫ്ബിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത് എന്നായിരുന്നു ഇഡിയുടെ ആരോപണം. വികസന പദ്ധതികൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കൽ റിയൽ എസ്റ്റേറ്റ് നടപടിയാണെന്നായിരുന്നു ഇഡിയുടെ വാദം.

ജനുവരിയോടുകൂടി കേസ് വീണ്ടും പരിഗണിക്കും. അതുവരെ യാതൊരു തുടർനടപടിയും നടത്താൻ ഇഡിക്ക് അധികാരമില്ല. കിഫ്‌ബിക്കെതിരെ ഇഡി നടത്തുന്ന ആസൂത്രിതമായ നീക്കത്തിന് കൂടെ സംഭവിച്ച തിരിച്ചടിയാണിത്. കിഫ്ബിയിലൂടെ കേരളത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ തകർക്കാനുള്ള ഇഡിയുടെ ഒടുവിലത്തെ നീക്കമായിരുന്നു മസാല ബോണ്ട് സംബന്ധിച്ച നോട്ടീസ്. 

Exit mobile version