ബിജെപിയുമായുള്ള നാല് വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ചത് രണ്ട് കോടി പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുത്താണെന്ന് മുന്‍ തമിഴ്നാട്മുഖ്യമന്ത്രിയും,എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി .
എന്തു കൊണ്ട് എഐഎഡിഎംകെ ബിജെപിയുമായി സഖ്യമുണ്ടാക്കി എന്ന ചോദ്യത്തിനും പളനിസ്വാമി പ്രതികരിച്ചു. ചിലപ്പോള്‍ ദേശീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കേണ്ടി വരും .നമ്മുടെ രാഷട്രീയ നിലപാടിന് വിരുദ്ധമായ കാര്യമാണെങ്കില്‍ പോലും അവരുടെ തീരുമാനങ്ങളെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധരാകേണ്ടി വരാറുണ്ട്.
ഇനി അതുണ്ടാകില്ല പളനിസ്വാമി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ നേതൃത്വത്തില്‍ സഖ്യം രൂപീകരിക്കുമെന്നും അദ്ദേഹം അഭിപ്രായ്പപെട്ടു. തങ്ങളുടെ നേതാക്കളെ കുറിച്ച് ബിജെപി അനാവശ്യ പരാമര്‍ശം നടത്തിയതിന് പിന്നാലെ സെപ്റ്റംബര്‍ 25നാണ് ബിജെപിയുമായുള്ള സഖ്യം എഐഎഡിഎംകെ അവസാനിപ്പിച്ചത്. അണ്ണാദുരൈക്കെതിരായ ബിജെപി സംസ്ഥാന പ്രസിഡന്‍റ് അണ്ണാമലൈയുടെ മോശം പരാമര്‍ശത്തെ കുറിച്ച് ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി. നദ്ദയെ അറിയിച്ചതിന് ശേഷമായിരുന്നു തീരുമാനം.
English Summary:
Edappadi Palaniswami said that he ended his relationship with the BJP after considering the opinion of two crore party workers
You may also like this video: