Site iconSite icon Janayugom Online

ഇനി ബിജെപിയുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് എടപ്പാടി പളനിസ്വാമി

എഐഎഡിഎംകെ സംസ്ഥാനത്ത് ബിജെപിയെയോ, ബിജെപി ബന്ധമുള്ളവരെയോ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ എടപ്പാടി പളനിസ്വാമി പറഞ്ഞു. ബിജെപിയുമായി ഇനി ഒരിക്കലും ബന്ധമുണ്ടാകില്ലെന്നുൂം എസ്ഡിപിഐയുടെ ഒരു യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് അഭിപ്രായപ്പെട്ടു. അയോധ്യയിലേക്ക് പോകുമോ എന്ന കാര്യത്തില്‍ നിലപാട് അദ്ദേഹം വ്യക്തമാക്കിയതുമില്ല.

സംസ്ഥാനത്ത് ആറു ശതമാനത്തോളം മുസ്ലീം വോട്ടുകളാണുള്ളത്. ഈ വോട്ടുകള്‍ക്ക് നിരവധി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകവുമാണ്. ഈ വോട്ടുകള്‍ ഏകീകരിച്ചതാണ് കഴിഞ്ഞതവണ ഡിഎംകെ സഖ്യത്തിന്റെ വിജയത്തിന് കാരണവും. ഇതോടെ നഷ്ടപ്പെട്ട മുസ്ലീം വോട്ടുകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എഐഎഡിഎംകെ. എസ്ഡിപിഐ വേദിയില്‍ പ്രസംഗിക്കവേ വെല്ലൂരില്‍ എസ്ഡിപിഐ നിര്‍ദേശിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും പളനിസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം എഐഎഡിഎംകെയുടെ ഇപ്പോഴത്തെ നിലപാടില്‍ വ്യക്തയില്ലെന്നും ജയിച്ചാല്‍ ഇവര്‍ ആര്‍ക്കൊപ്പമായിരിക്കുമെന്ന ചോദ്യമാണ് ഇതിന് പിന്നാലെ മുസ്ലീം ലീഗ് ഉയര്‍ത്തിയത്. മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ കെഎം ഖാദര്‍ തന്നെ ഈ സംശയം പറയുകയും ചെയ്തു.

Eng­lish Summary:
Edap­pa­di Palaniswa­mi will not have any rela­tion with BJP anymore

You may also like this video:

Exit mobile version