Site iconSite icon Janayugom Online

മണിപ്പൂര്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് കുറ്റം: എഡിറ്റര്‍മാര്‍ അറസ്റ്റില്‍

manipurmanipur

മണിപ്പൂര്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തതിന് രണ്ട് എഡിറ്റര്‍മാരെ അറസ്റ്റ് ചെയ്തു. മണിപ്പൂരിലെ ക്രമസമാധാന നില റിപ്പോര്‍ട്ട് ചെയ്ത ഒരു എഡിറ്ററെ ജനുവരി അഞ്ചിനാണ് അറസ്റ്റ് ചെയ്തത്. ഇതിനുപുറമെ മതത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തിൽ ശത്രുത വളർത്തിയെന്നാരോപിച്ച് കുറ്റവും ചുമത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മണിപ്പൂര്‍ വിഷയം റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമപ്രവർത്തകൻ അറസ്റ്റിലാകുന്നത്. 

ഇംഫാലിലെ ഹ്യൂയേൻ ലാൻപാവോ പത്രത്തിന്റെ എഡിറ്ററായ ധനബീർ മൈബാണ് അറസ്റ്റിലായത്. ക്രിമിനൽ ഗൂഢാലോചന, 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിന്റെ വിവിധ വകുപ്പുകൾ എന്നിവ ആരോപിച്ച് മൈബിനെതിരെ കേസ് ചുമത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ഒക്‌ടോബർ 31 മുതലുള്ള ആക്രമണങ്ങളിൽ ഒരു മുതിർന്ന ഡിവിഷണൽ പോലീസ് ഓഫീസർ മരിക്കുകയും സുരക്ഷാ സേനയിലെ ഒമ്പത് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷം പ്രസിദ്ധീകരിച്ച ഒരു ലേഖനം മൈബാമിന്റെ മേൽനോട്ടത്തിലാണ് പുറത്തിറങ്ങിയത്. സംഭവത്തില്‍ മൈബാമിനെ പോലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. 

ഡിസംബർ 29ന് കാംഗ്ലീപക്കി മീരയുടെ എഡിറ്റർ-ഇൻ‑ചീഫ് വാങ്‌ഖേംച ശ്യാംജയ് അറസ്റ്റിലായതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഡിസംബർ 31ന് ശ്യാംജയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.

സെപ്തംബറിൽ, മണിപ്പൂർ പൊലീസ് സംസ്ഥാനം സന്ദർശിച്ച എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ സംഘത്തിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും വംശീയ സംഘർഷത്തിന്റെ മാധ്യമ കവറേജിനെക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Edi­tors who report­ed Manipur con­flict arrested

You may also like this video

Exit mobile version