Site iconSite icon Janayugom Online

ഇഡിയുടെ അറസ്റ്റ്:കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

മദ്യനയ അഴിമതിക്കേസില്‍ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.

കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും 24നകം നോട്ടീസിന് കോടതിയില്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി ഇഡിയോട് ആവശ്യപ്പെട്ടു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇഡിയുടെ മറുപടി ലഭിച്ച ശേഷം മറ്റുകാര്യങ്ങളിലേക്ക് കടക്കുമെന്നും കോടതി വ്യക്തമാക്കി.

ഹർജിയിൽ വാദം കേൾക്കുന്നത്‌ ഈ മാസം 29ലേക്ക് മാറ്റി. അതുവരെ കെജ്രിവാള്‍ ജയിലിൽ തുടരും.അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈകോടതി ഏപ്രിൽ ഒമ്പതിന് തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതി വിധിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കെജ്രിവാള്‍ന്റെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിച്ചിരുന്നു. മാർച്ച് 21നാണ് മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. 

Eng­lish Summary:
ED’s arrest: Supreme Court sent notice to ED on Kejri­wal’s petition

You may also like this video:

YouTube video player
Exit mobile version