Site iconSite icon Janayugom Online

ഈ ചേച്ചിമാരുണ്ട് ഇ ഓട്ടോയുമായി; വേദികളില്‍നിന്ന് വേദികളിലെത്തിക്കാന്‍

അന്താരാഷ്ട്ര ചലചിത്രോത്സവം തലസ്ഥാനനഗരിയിലെ 15 വേദികളിലാണ് നടക്കുന്നത്. മറ്റിടങ്ങളില്‍ നിന്നെത്തിയവരെല്ലാം വേദികള്‍ എവിടെയെന്നറിയാതെ വട്ടംതിരിയേണ്ടതില്ല. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകണോ, അവിടെ സഹായത്തിനായി ‘ഇ ഓട്ടോ’ (ഇലക്ട്രിക് ഓട്ടോ) ചേച്ചിമാരെത്തും. പ്രതിനിധികളെ സൗജന്യമായിത്തന്നെ ഇവര്‍ വേദികളിലേക്കെത്തിക്കും. സ്മാര്‍ട്ട് സിറ്റി പ്രൊജക്ടിന്റെ സഹകരണത്തോടെ 10 ഇലക്ട്രിക് ഓട്ടോകളാണ് സൗജന്യ സര്‍വീസിനായി പ്രധാനവേദിയായ ടാഗോര്‍ ഹാള്‍ അങ്കണത്തിലുള്ളത്. എല്ലാ ഓട്ടോകളും ഓടിക്കുന്നത് വനിതകളെന്ന പ്രത്യേകതയും ഉണ്ട്.

പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇലക്ട്രിക് ഓട്ടോകള്‍ക്ക പ്രധാനവേദിയില്‍ തന്നെ റീ ചാര്‍ജ് ചെയ്യാനുള്ള വൈദ്യുതി സൗകര്യവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ സര്‍ക്കുലര്‍ സര്‍വീസും പ്രതിനിധികള്‍ക്ക് സഹായമായി സര്‍വീസ് നടത്തുന്നുണ്ട്. ‘ഫെസ്റ്റിവല്‍ ഓണ്‍ വീല്‍സ്’ എന്ന പേരിലാണ് കെഎസ്ആര്‍ടിസി സൗജന്യ സര്‍വീസ്. ഇതാദ്യമായാണ് കെഎസ്ആര്‍ടിസി ചലച്ചിത്രമേളയ്ക്കായി സൗജന്യ സര്‍വീസ് ഒരുക്കുന്നത്. ഇ‑ഓട്ടോ സൗകര്യം രണ്ടാം തവണയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മുഖ്യവേദിയായ ടാഗോര്‍ തീയേറ്ററില്‍ ബസ് സര്‍വീസ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിതും ഇ‑ഓട്ടോകള്‍ കരമന ഹരിയും ഫ്‌ലാഗ് ഓഫ് ചെയ്തു.

Eng­lish sum­ma­ry; e auto; To take from stage to stage

You may also like this video;

Exit mobile version