Site iconSite icon Janayugom Online

മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

മ​ല​മ്പു​ഴ ചെ​റാ​ട് മ​ല​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ ബാ​ബു​വി​ന് അ​രി​കി​ൽ ക​ര​സേ​ന​യു​ടെ സം​ഘം എ​ത്തി. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ര​ക്ഷാ​ദൗ​ത്യ സം​ഘം ബാ​ബു​വിന്റെ അ​രി​കി​ലെ​ത്തി​യ​ത്. ബാ​ബു​വു​മാ​യി സം​സാ​രി​ച്ച​താ​യി ര​ക്ഷാ​ദൗ​ത്യ സം​ഘം അറിയിച്ചു. ബാ​ബു​വി​ന് വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സൈന്യം.

ബാ​ബു​വിന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെന്നു സൈ​ന്യം പ​റ​ഞ്ഞു. രാ​ത്രി​മു​ഴു​വ​ന്‍ ര​ക്ഷ​ദൗ​ത്യ​ത്തി​ലാ​യി​രു​ന്നു സൈ​ന്യം. ബാ​ബു മ​ല​യി​ല്‍ കു​ടു​ങ്ങി​യി​ട്ട് 40 മ​ണി​ക്കൂ​റോ​ളം പി​ന്നി​ടു​ക​യാ​ണ്. മ​ല​യാ​ളി കൂ​ടി​യാ​യ ല​ഫ്. കേ​ണ​ല്‍ ഹേ​മ​ന്ദ് രാ​ജ് ആ​ണ് ര​ക്ഷാ​ദൗ​ത്യ സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് പ​ര്‍​വ​താ​രോ​ഹ​ക​ര്‍ ഉ​ള്‍​പെ​ടു​ന്ന ക​ര​സേ​നാ​സം​ഘം ഊ​ട്ടി​യി​ല്‍​നി​ന്ന് എത്തിയത്.

ബാ​ബു​വും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് മ​ല​ക​യ​റി​യ​ത്. ഇ​തി​നി​ടെ ബാ​ബു കാ​ൽ​വ​ഴു​തി വീഴുകയായിരുന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് മ​ല ഇ​റ​ങ്ങി ഇ​വ​ർ പൊ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും വി​വ​രം അറിയിക്കുകയായിരുന്നു.

eng­lish summary;Efforts con­tin­ue to res­cue Babu trapped in the mountain

you may also like this video ;

Exit mobile version