പരിശ്രമങ്ങളെല്ലാം വിഫലമാക്കി നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി നല്‍കി യമന്‍ ഭരണകൂടം. യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യമന്‍ ജയിലില്‍ കഴിയുകയാണ് മലയാളി നഴ്സായ നിമിഷപ്രിയ. ഒരു മാസത്തിനകം വധശിക്ഷ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. അതേസമയം ഇതിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും നിമിഷ പ്രിയയുടെ മോചനത്തിനായി പരിശ്രമത്തിലാണെന്നുമാണ് അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ സംഭവത്തില്‍ പ്രതികരിച്ചത്.