ഭരണഘടന അട്ടിമറിച്ച് സംഘപരിവാർ സംഘത്തിന്റെ അജണ്ട കൂടുതൽ ശക്തിയോടെയും അധികാരത്തിന്റെ പിൻബലത്തോടെയും നടപ്പിലാക്കാനുള്ള ആസൂത്രിതമായ ശ്രമത്തിലാണ് ഇന്ത്യ ഭരിക്കുന്ന ബിജെപി ഭരണകൂടമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ പറഞ്ഞു. ഇ കെ രാജൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഭാരതം പുതിയ ഭരണഘടന എന്ന സങ്കല്പത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
സിപിഐ മുതിര്‍ന്ന നേതാവ് കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ സുധീഷ്, കെ എസ് ജയ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ എന്നിവർ സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി സ്വാഗതവും അസി. സെക്രട്ടറി എൻ കെ ഉദയപ്രകാശ് നന്ദിയും പറഞ്ഞു.
English Summary: Efforts to implement Sangh Parivar agenda: VS Sunilkumar
You may also like this video