Site iconSite icon Janayugom Online

ഈദ്ഗാഹുകള്‍ ഒരുങ്ങി; ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേല്‍ക്കുകയാണ്. പെരുന്നാള്‍ നമസ്ക്കാരത്തിനായി മസ്ജിദുകളും ഈദ്ഗാഹുകളും ഒരുങ്ങി കഴിഞ്ഞു.
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ നടക്കും. 

നമസ്കാരത്തിനുശേഷം ഒറ്റയ്ക്കും കൂട്ടമായും ബലികര്‍മ്മങ്ങളില്‍ ഏര്‍പ്പെടും. കുടുബാംഗങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിന്റെയെും സ്നേഹം പങ്കിടലിന്റെയും നിമിഷങ്ങളാണ് പിന്നെ. പരസ്പരമുള്ള പങ്കുവെയ്ക്കല്‍ ബലിപെരുന്നാളിന്റെ പുണ്യമായി വിശ്വാസികള്‍ കാണുന്നു. തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാവിലെ 7.30 ന് ഈദ് നമസ്കാരവും ഖുത്ബയും നടക്കും.

Exit mobile version