Site iconSite icon Janayugom Online

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; സ്ത്രീകളടക്കം എട്ട് പേര്‍ മരിച്ചു, മരണസംഖ്യ ഉയര്‍ന്നേക്കും

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് പേര്‍ മരിച്ചു. കാഞ്ചീപുരം കുരുവിമലയില്‍ സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരുമെന്നാണ് സൂചന.

സ്‌ഫോടനം നടക്കുമ്പോള്‍ മുപ്പതോളം പേര്‍ ഫാക്ടറിയിലുണ്ടായിരുന്നെന്നാണ് വിവരം. ആറുപേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്‌സ്.

Eng­lish Sum­ma­ry : Eight dead, sev­er­al injured after huge explo­sion at crack­er unit in Kancheepuram
You may also like this video

Exit mobile version