ചിന്നക്കനാലിന് സമീപം ജീപ്പ് മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്. തോട്ടത്തിലെ ജോലിക്കായി സൂര്യനെല്ലിയിൽ നിന്നും തൊഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഡ്രൈവർ ഉൾപ്പെടെ 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം 100 അടി താഴ്ചയിലേക്ക്
മറിയുകയായിരുന്നു. സൂര്യനെല്ലിയ്ക്ക് സമീപം പപ്പാത്തിച്ചോലയിലെ ഏലമുടി ഭാഗത്താണ് അപകടം ഉണ്ടായത്.
English Summary: Eight people were injured in a jeep overturn near Chinnakanal
You may also like this video