Site iconSite icon Janayugom Online

അച്ചൻകോവിലിൽ വാ​ൻ നി​യ​ന്ത്ര​ണം മറിഞ്ഞ് എ​ട്ട് ​പേ​ർ​ക്ക് പ​രി​ക്ക്; അപകടത്തിൽപ്പെട്ടവർ തെങ്കാശി സ്വദേശികൾ

അ​ച്ച​ൻ​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​വ​ർ സ​ഞ്ചാ​രി​ച്ചി​രു​ന്ന വാ​ൻ നി​യ​ന്ത്ര​ണം വീ​ട്ട് കാ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി തെ​ങ്കാ​ശി സ്വ​ദേ​ശി​ക​ളാ​യ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. നെ​ൽ​സ​ൻ (33), ദേ​വ അ​രു​ൺ​സെ​ൽ​വം (35) പ്രി​ൻ​സി (30), ജെ​നി​പാ(31), ജി​ൻ​സി (അ​ഞ്ച്), സ​ജീ​ന (മൂ​ന്ന്), ജെ​സ്​​വി​ൻ(​ര​ണ്ട്), ജി​ൻ​സ​ൺ (അ​ഞ്ച്) എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേറ്റത്. ഇ​വ​രെ തെ​ങ്കാ​ശി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ അ​ച്ച​ൻ​കോ​വി​ൽ-​ചെ​ങ്കോ​ട്ട​പാ​ത​യി​ൽ വ​ന​ത്തി​ൽ മ​ണ​ലാ​ർ നാ​ലാം​വ​ള​വി​ലാ​ണ് അ​പ​ക​ടമുണ്ടായത്. അ​ച്ച​ൻ​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​ന്ന​വ​രു​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം വീ​ട്ട് കാ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വ​ലി​യ മ​ര​ത്തി​ൽ തട്ടിനിന്നു. 

Exit mobile version