വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലാകും. എട്ട് ട്രെയിനുകള്‍ പൂര്‍ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. പുതുക്കാട് — ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണമെന്ന് റെയില്‍വേ അറിയിച്ചു.
18ന് മംഗളൂരു — തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603), 19ന് തിരുവനന്തപുരം — മംഗളൂരു മാവേലി എക്സ്പ്രസ് (16604) എന്നിവ പൂര്‍ണമായും റദ്ദാക്കി. 19ന് ഷൊർണൂർ — എറണാകുളം മെമു (06017), 18ന് എറണാകുളം — ഷൊർണൂർ മെമു (06018), 18ന് എറണാകുളം — ഗുരുവായൂർ എക്സ്പ്രസ് (06448), 19ന് ഗുരുവായൂർ — എറണാകുളം എക്സ്പ്രസ് (06439), 19ന് എറണാകുളം — കോട്ടയം എക്സ്പ്രസ് (06453), 19ന് കോട്ടയം — എറണാകുളം എക്സ്പ്രസ് (06434) എന്നിവയും പൂര്‍ണമായും റദ്ദാക്കി.
12 ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയത്. 17ന് പുറപ്പെടുന്ന നിസാമുദ്ദീൻ — എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22656) ഷൊർണൂർ വരെ മാത്രമെ സര്‍വീസ് നടത്തൂ. അന്നേ ദിവസം തന്നെയുള്ള ചെന്നൈ എഗ്മോർ — ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം വരെ മാത്രം സര്‍വീസ് നടത്തും.
18നുള്ള ഗുരുവായൂർ — ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) എറണാകുളത്ത് നിന്ന് പുറപ്പെടും. 18ന് മംഗളൂരു — തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630) ഷൊർണൂർ വരെ മാത്രം സര്‍വീസ് നടത്തും. 19നുള്ള തിരുവനന്തപുരം — മംഗളൂരു മലബാർ എക്സ്പ്രസ് (16629) ഷൊർണൂറിൽ നിന്നാകും യാത്ര പുറപ്പെടുക.
17നുള്ള അജ്മിർ ജങ്ഷൻ — എറണാകുളം മരുസാഗർ എക്സ്പ്രസ് (12978) തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
18നുള്ള തിരുവനന്തപുരം സെൻട്രൽ — ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് (16342) എറണാകുളം വരെ മാത്രമെ സര്‍വീസ് നടത്തൂ. 19നുള്ള ഗുരുവായൂർ — തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് (16341) എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. 18ന് കാരക്കൽ-എറണാകുളം എക്സ്പ്രസ് (16187) പാലക്കാട് യാത്ര അവസാനിപ്പിക്കും. 19-ാം തീയതിയിലെ ഗുരുവായൂർ — മധുര എക്സ്പ്രസ് (16328), 18നുള്ള മധുര ജങ്ഷൻ‑ഗുരുവായൂർ എക്സ്പ്രസ് (16327) എന്നിവ ആലുവയിൽ യാത്ര അവസാനിപ്പിക്കും. 19നുള്ള എറണാകുളം — കാരക്കൽ എക്സ്പ്രസ് (16188) പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.
English Summary: Eight trains cancelled
You may also like this video