Site iconSite icon Janayugom Online

ഇലന്തൂര്‍ നരബലി; ഷാഫി ഒരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് ലൈലയുടെ മൊഴി

ഇലന്തൂര്‍ നരബലി കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഷാഫി നേരത്തെയും കൊലപാതകം ചെയ്തിരുന്നതായി മൂന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്നാണ് ലൈലയുടെ മൊഴി. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്ന് ഷാഫി തന്നോട് പറഞ്ഞതായി ലൈല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.എന്നാല്‍ ചോദ്യം ചെയ്യലില്‍ ഷാഫി ലൈലയുടെ മൊഴി തള്ളിപ്പറഞ്ഞു.

പത്മ, റോസ്‌ലി എന്നിവരുടെ കൊലപാതകങ്ങളാണ് നിലവില്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടുള്ളത്. മൂന്നാമത് ഒരു കൊലപാതകം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിനിടയിലാണ് ലൈല മൊഴി നല്‍കുന്നത്.

Eng­lish Sum­ma­ry: elanthoor Human Sac­ri­fice; Laila’s state­ment that Shafi has com­mit­ted one more murder
You may also like this video

Exit mobile version