Site iconSite icon Janayugom Online

എലത്തൂര്‍ കേസ്; പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്ന്, സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു

എലത്തൂര്‍ തീവണ്ടി തീവെപ്പുകേസ് പ്രതി ഷാരൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരിലെ പമ്പില്‍നിന്നെന്ന് കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ മാറിയുള്ള ഇന്ത്യന്‍ ഓയില്‍ പമ്പില്‍നിന്നാണ് പെട്രോള്‍ വാങ്ങിയത്.

സംഭവദിവസം വൈകീട്ട് ആറരയോടെ ഓട്ടോയിലെത്തിയാണ് പ്രതി പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങിയത്. റെയില്‍വേ സ്‌റ്റേഷനടുത്തുതന്നെയുള്ള പമ്പില്‍ക്കയറാതെയാണ് പ്രതി ഒന്നരക്കിലോമീറ്റര്‍ അപ്പുറത്തുള്ള പമ്പില്‍ കയറിയത്.

ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച ഷൊര്‍ണൂരിലാണ് പ്രതി ആദ്യമെത്തിയത്. പ്രതിയുടെ മൊഴി രേഖപ്പെടുത്തി. ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

Eng­lish Sum­ma­ry: elathoor train fire Case; Accused bought petrol from Shoranur
You may also like this video

 

Exit mobile version