Site iconSite icon Janayugom Online

എലത്തൂര്‍ ട്രെയിന്‍ ആക്രമണം: പ്രതി നോയിഡ സ്വദേശിയെന്ന് സൂചന, ഒറ്റക്കായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍

picture jpicture j

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി, നോയിഡ സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ്. സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ഡിജിപി അനില്‍ കാന്ത് അറിയിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് അനില്‍കാന്ത് കണ്ണൂരിലെത്തിയിട്ടുണ്ട്. പ്രതിക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നതായും വിവരങ്ങള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പ്രത്യേക സംഘവും അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ട്രെയിൻ ആക്രമണത്തിലെ പ്രതി നോയിഡ സ്വദേശിയെന്ന് സൂചന ലഭിച്ചതായി പൊലീസ്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. 

ക്രമസമാധാന ചുമതല ഉള്ള എഡിജിപി എം ആർ അജിത് കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം നൽകും. 40 അംഗ അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നതെന്നാണ് വിവരങ്ങള്‍. 

Eng­lish Sum­ma­ry: Elathur train attack: Sus­pect is from Noi­da, reports say he was not alone

You may also like this video

Exit mobile version