Site icon Janayugom Online

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; ഷാരൂഖ് സെയ്ഫിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചിരുന്നുവെന്ന് അന്വേഷണം സംഘം

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചതായി അന്വേഷണം സംഘം കണ്ടെത്തി. ഷൊര്‍ണൂരില്‍ പ്രതി 15 മണിക്കൂറുകളാണ് തങ്ങിയത്. എന്നാല്‍ സഹായം നല്‍കിയവരെ കുറിച്ച് പ്രതി യാതൊരു വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം.

അതേസമയം ബാഗ് റെയിൽവെ ട്രാക്കിൽ അബദ്ധത്തിൽ വീണതെന്ന് പ്രതി മൊഴി നല്‍കി. കമ്പാർട്ട്മെന്റിന്റെ വാതിലുകൾക്ക് സമീപമാണ് ബാഗ് വെച്ചത്. അക്രമം നടത്തിയ ശേഷം തിരിച്ചെടുക്കാനായിരുന്നു ഉദ്ദേശം. എന്നാൽ യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീഴുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഈ മൊഴികൾ അന്വേഷണ സംഘം പൂർണമായും വിശ്വസിച്ചിട്ടില്ല.

Eng­lish Summary;Elathur train fire; The inves­ti­ga­tion team said that Shahrukh Saifi had received help from outside
You may also like this video

Exit mobile version