മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. അമീർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണ് എന്നാണ് പ്രാഥമിക സൂചന. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
