Site iconSite icon Janayugom Online

വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കൊല്ലം ചടയമംഗലത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിതുര സ്വദേശി ചെല്ലപ്പനാണ് (70) മരിച്ചത്. വാടകവീട്ടീല്‍ ഒറ്റയ്ക്ക് താമയിച്ചു വരികയായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ടാപ്പിംഗ് തൊഴിലാളിയായ ചെല്ലപ്പനെ മൂന്ന് ദിവസമായി പുറത്തു കാണാതിരുന്നതോടെ സമീപവാസി സ്ഥലത്തെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്തുന്നത്. ഈച്ചകൾ പൊതിഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version