കെവി തോമസിനെ പിന്തുണച്ച് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ സിപിഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കെപിസിസി നേതൃത്വം തോമസിനെതിരെ നടപടിയെടുക്കരുതെന്നും മറ്റ് പാര്‍ട്ടി സമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ പറയുന്നതിനെ വിലക്കാതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
അണികളെയിങ്ങനെ പുറത്താക്കിക്കൊണ്ടിരുന്നാല്‍ പാര്‍ട്ടിയില്‍ കഴിവുള്ളവര്‍ വേണ്ടേയെന്നും എല്‍ദോസ് കുന്നപ്പിള്ളി ചോദിച്ചു.വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെവി തോമസിനെതിരെ കെപിസിസി അധ്യക്ഷന്‍ കെസുധാകരന്‍ രംഗത്തുവന്നിരുന്നു. എഐസിസി കെവി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.നോട്ടീസിന് ഒരാഴ്ചയ്ക്ക് അകം മറുപടി നല്‍കണം.
എകെആന്റണി അധ്യക്ഷനായ എഐസിസി അച്ചടക്കസമിതിയാണ് മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിന് ശേഷം കെവി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.കെവിതോമസിന്റെ മറുപടി ലഭിച്ച ശേഷം അച്ചടക്കസമിതി ഇക്കാര്യത്തില്‍ തുടര്‍നടപടിക്ക് സോണിയ ഗാന്ധിക്ക് ശുപാര്‍ശ നല്‍കും.അതേസമയം,
കോണ്‍ഗ്രസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ തനിക്ക് 48 മണിക്കൂര്‍ മതിയെന്ന് കെവി തോമസ് പറഞ്ഞിരുന്നു. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെവി തോമസ് പറഞ്ഞു.
English Summary: Eldos Kunnappally MLA with support for KV Thomas
You may also like this video: