Site icon Janayugom Online

കേരളത്തില്‍ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തില്‍ നിന്നും രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു അംഗങ്ങളുടെ സത്യ പ്രതിജ്ഞ പൂര്‍ത്തിയായി .സിപിഐലെ പി പി സുനീര്‍, കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി. മുസ്ലീലീഗിലെ ഹാരീസ് ബീരാന്‍ എന്നിവരാണ് രാവിലെ 11മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്.

ജോസ് കെ മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്.ബിനോയ് വിശ്വം, എളമരം കരീം, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.2019ല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചയാളാണ് പി പി സുനീര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അസി. സെക്രട്ടറി കൂടിയാണ് സുനീര്‍ 

Eng­lish Summary:
Elect­ed Rajya Sab­ha MPs from Ker­ala took oath

You may also like this video:

Exit mobile version