Site icon Janayugom Online

തെരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രനെ ഇന്നു ചോദ്യം ചെയ്യും

surendran

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഇന്നു ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാകും. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ പത്തിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. 

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ സുന്ദരയ്ക്ക് നേരിട്ട് പണം നല്‍കിയ ആളുകളുടെ മൊഴിയും സുന്ദരയുടെ കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. 

സുന്ദരയില്‍ നിന്ന് രണ്ട് ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിരുന്നു. സുന്ദരയ്ക്ക് ലഭിച്ച മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കെ സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
eng­lish summary;Election bribery; K Suren­dran will be ques­tioned today
you may also like this video;

Exit mobile version