Site iconSite icon Janayugom Online

രക്തത്തെ തിരിച്ചറിഞ്ഞു: പി സരിന്‍

ഹ്രസ്വകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊടുവില്‍ യഥാര്‍ത്ഥ രക്തത്തെ തിരിച്ചറിഞ്ഞതില്‍ അഭിമാനം കൊള്ളുന്നതായി പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍ പറഞ്ഞു. പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ കരഘോഷത്തിനിടെയായിരുന്നു ഡോ. സരിന്റെ വെെകാരികമായ പ്രസംഗം. 

കോണ്‍ഗ്രസ് വിശ്വാസം ഉപേക്ഷിച്ച് താന്‍ ഇടതുപക്ഷത്തിന്റെ പതാകയേന്താന്‍ ഇടയായ സാഹചര്യങ്ങളുള്‍പ്പെടെ വിശദീകരിച്ചായിരുന്നു പ്രസംഗം. പെട്ടന്ന് ഒരു ദിവസം സ്ഥാനാര്‍ത്ഥിയായപ്പോള്‍ ചില മാധ്യമങ്ങള്‍ അവസരവാദ രാഷ്ട്രീയമായി അതിനെ വിശേഷിപ്പിച്ചു. എന്നാ­ല്‍ വീണ്ടെടുക്കാനാവാത്തവിധം കേരളത്തെ നശിപ്പിക്കാന്‍ ഒരു പറ്റമാളുകള്‍ ഇറങ്ങിതിരിച്ചപ്പോള്‍ ഈ മഹത്തായ കേരളഭൂമിയുടെ അന്തസ് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് എല്‍ഡിഎഫിന്റെ പതാകയേന്തിയത്. വര്‍ഗീയത വോട്ടാക്കിമാറ്റി ജയിച്ചു കയറാന്‍ ഒരുകൂട്ടര്‍ ശ്രമിക്കുമ്പോള്‍ രഹസ്യമായും പരസ്യമായും അതിനൊത്താശ ചെയ്യുകയാണ് മറ്റൊരു കൂട്ടര്‍. എല്ലാവരെയും ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. മതസൗഹാര്‍ദവും ജനാധിപത്യവും പുലരുന്നത് കാംക്ഷിക്കുന്ന കേരളസമൂഹത്തിനുള്ള നല്ല സന്ദേശമായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും സരിന്‍ പറഞ്ഞു. 

Exit mobile version