തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയക്കാന്‍ ഉത്തരവായത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ എന്നിവരുടെ നിയമനം, സര്‍വീസ് ചട്ടങ്ങള്‍, നിയമന കാലാവധി എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം പാസാക്കിയ നിയമം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയാ ഠാക്കൂര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
നിയമത്തിന്റെ ഭരണഘടനാ സാധുതയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ ഏഴ്, എട്ട് വകുപ്പുകളുടെ ലംഘനമാണ് പുതിയ നിയമമെന്ന് ഹര്‍ജി ആരോപിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമത്തിലൂടെ ഒഴിവാക്കുകയായിരുന്നു. അതേസമയം നിയമം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി നിരാകരിച്ചു. ഏപ്രിലില്‍ ഹര്‍ജി കോടതി വീണ്ടും പരിഗണിക്കും.
English Summary; election Commission Act: To the Central Govt Supreme Court Notice
You may also like this video