രാജ്യത്താകെ 334 പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. അംഗീകാരം ഇല്ലാത്ത പാര്‍ട്ടികളെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ സംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതിയും ആദായ നികുതി ഇളവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങല്‍ നഷ്ടമാകും സംസ്ഥാനത്ത് ഒഴിവാക്കിയത് 7 പാര്‍ട്ടികളെ.
ഒഴിവാക്കിയതില്‍ അര്‍എസ് പി (ബി), ആര്‍എസ് പി (എം) സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്കുലര്‍, നേതാജി ആദര്‍ശ് പാര്‍ട്ടി എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കിയത്.
2019 മുതല്‍ ആറുവര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മല്‍സരിക്കാത്ത പാര്‍ട്ടികള്‍ക്കെതിരെയാണ് നടപടിയെന്നും പാര്‍ട്ടികള്‍ക്ക് എവിടെയും ഓഫീസുകള്‍ സ്ഥാപിക്കാന്‍ സാധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.2854 രജിസ്‌ട്രേഡ് പാര്‍ട്ടികളില്‍ നിന്നാണ് 334 പാര്‍ട്ടികളെ റദ്ദാക്കിയത്. ഇതോടെ ആറ് ദേശിയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളുമായി രജിസ്‌ട്രേഡ് പാര്‍ട്ടികളുടെ എണ്ണം 2520 ആയി.

