Site iconSite icon Janayugom Online

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ സമയ പരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ,പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ എസ് ഐ ആർ നടപടികളാണ് ഇലക്ഷൻ കമ്മീഷൻ നീട്ടിയിരിക്കുന്നത്.ജനുവരി 15ന് നടപടികൾ അവസാനിക്കാനിരിക്കെയാണ് ഇലക്ഷൻ കമ്മീഷന്റെ നടപടി. നാല് ദിവസത്തേക്കാണ് എസ് ഐ ആർ നടപടികൾ നീട്ടിയിരിക്കുന്നത്.

ജനുവരി 19ന് സമയപരിധി അവസാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് ഇത് സംബന്ധിച്ച ഉത്തരവ് ഇലക്ഷൻ കമ്മീഷൻ ലഭ്യമാക്കിയിട്ടുണ്ട്. മാധ്യമങ്ങൾ വഴിയും സാധ്യമായ മറ്റെല്ലാ പ്ലാറ്റുഫോമുകൾ വഴിയും ഇക്കാര്യം ബിഎൽഒമാരെയും വോട്ടർമാരെയും അറിയിക്കണമെന്നും ഇലക്ഷൻ കമ്മീഷൻ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് നിർദ്ദേശം നൽകി.

Exit mobile version