Site iconSite icon Janayugom Online

മതം പറഞ്ഞ് വോട്ട് പിടുത്തം : ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യക്കെതിരെ കേസെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍.മതം പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപ്പെട്ടിരിക്കുന്നത്. ബംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ് തേജസ്വി സൂര്യ.

ബിജെപി സ്ഥാനാര്‍ത്ഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മൈക്രോബ്ലോഗിങ് വെബ്സൈറ്റിലൂടെ പറഞ്ഞു. ബംഗളൂരുവിലെ ജയനഗര്‍ പൊലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരെയുള്ള കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് കേസിനാസ്പദമായ പ്രധാന തെളിവെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സമാന സംഭവത്തില്‍ ചിക്കബെല്ലാപുര സ്ഥാനാര്‍ത്ഥി കെ. സുധാകറിനുമെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു.തേജസ്വി സൂര്യക്കെതിരെ 123 (3) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ.സുധാകറിനെതിരെ വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാനും അനാവശ്യ സ്വാധീനം ചെലുത്താനും ശ്രമിച്ചതിനുമാണ് കേസ്.

Eng­lish Summary:
Elec­tion com­mis­sion has filed a case against BJP can­di­date Tejaswi Surya for tak­ing votes on the basis of religion

You may also like this video:

Exit mobile version