അക്ബര്‍ പരാമര്‍ശത്തില്‍ ആസാം മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. ചത്തീസ്ഗഢിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ആസാം മുഖ്യമന്ത്രി ബിശ്വ ശര്‍മ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
ഏക മുസ്ലീം മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ മുഹമ്മദ് അക്ബറിനെ കടന്നാക്രമിച്ചുകൊണ്ട് ശർമ്മ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു, അക്ബറിനെ എത്രയും വേഗം പുറത്താക്കിയില്ലെങ്കിൽ അമ്മയുടെ (കൗശല്യയുടെ) നാട് അശുദ്ധമാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പിന്‍റെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നോട്ടീസ് അയച്ചത് തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം മറുപടി തരണമെന്നാണ് ബിജെപി നേതാവിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒക്ടോബർ 18 ന് ഛത്തീസ്ഗഡിലെ കവർധയിൽ നടന്ന പൊതുയോഗത്തിൽ ശർമ്മ അക്ബറിനെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസിൽ നിന്ന് ഒക്ടോബർ 19 ന് പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കുമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷന്‍ നോട്ടീസിൽ അറിയിച്ചു. ശർമ്മയുടെ പ്രസംഗം 1951‑ലെ എംസിസി, ആർപി നിയമത്തിന്റെ വ്യവസ്ഥയുടെ ലംഘനമാണെന്ന് കണ്ടെത്തി.
English Summary
Election Commission notice to Assam Chief Minister Biswasharma for his remarks against Congress leader Muhammad Akbar
You may also like this video: