എൽബിഎസ് ഇന്‍സ്റ്റിട്ട്യൂട്ട് പ്രിൻസിപ്പലിന് തെരഞ്ഞെടുപ്പ് കമ്മിഷൻ താക്കീത്. പെരുമാറ്റചട്ടം നിലവിലിരിക്കെ കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തു വിദ്യാർത്ഥികളുമായി സംവദിക്കാൻ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരന് സൗകര്യമൊരുക്കിയതിനാണ് താക്കീത്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് ഉത്തരവിൽ പറയുന്നു.
പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം വിജയകുമാർ, കൺവീനർ മാങ്കോട് രാധാകൃഷ്ണൻ എന്നിവർ നൽകിയ പരാതിയിലാണ് സബ്കളക്ടറും നോഡൽ ഓഫിസറുമായ അശ്വതി ശ്രീനിവാസ് നടപടി സ്വീകരിച്ചത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി അഡ്വ. എം സലാഹുദീൻ ഹാജരായി.
English Summary: Election Commission’s warning to LBS principal
You may also like this video