23 January 2026, Friday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

എൽബിഎസ് പ്രിൻസിപ്പലിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്; എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് സംവദിക്കാന്‍ സൗകര്യം

Janayugom Webdesk
തിരുവനന്തപുരം
April 3, 2024 11:39 pm

എൽബിഎസ് ഇന്‍സ്റ്റിട്ട്യൂട്ട് പ്രിൻസിപ്പലിന് തെരഞ്ഞെടുപ്പ് കമ്മിഷൻ താക്കീത്. പെരുമാറ്റചട്ടം നിലവിലിരിക്കെ കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തു വിദ്യാർത്ഥികളുമായി സംവദിക്കാൻ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരന് സൗകര്യമൊരുക്കിയതിനാണ് താക്കീത്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. 

പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം വിജയകുമാർ, കൺവീനർ മാങ്കോട് രാധാകൃഷ്ണൻ എന്നിവർ നൽകിയ പരാതിയിലാണ് സബ്കളക്ടറും നോഡൽ ഓഫിസറുമായ അശ്വതി ശ്രീനിവാസ് നടപടി സ്വീകരിച്ചത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി അഡ്വ. എം സലാഹുദീൻ ഹാജരായി. 

Eng­lish Sum­ma­ry: Elec­tion Com­mis­sion’s warn­ing to LBS principal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.