നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തല്‍സ്ഥാനത്തുനിന്നും രാജിവെച്ചു. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയ്ക്ക് ഗെഹ്ലോട്ട് രാജിക്കത്ത് സമർപ്പിച്ചു. 107 സീറ്റുകൾ നേടിയ ബിജെപി രാജസ്ഥാനിൽ അടുത്ത സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. കോൺഗ്രസാകട്ടെ വെറും 60 സീറ്റിൽ ഒതുങ്ങി.
രാജസ്ഥാനിലെ റിവോൾവിംഗ് ഡോർ ട്രെൻഡ് തകർക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 72‑കാരനായ ഗെലോട്ട് നേരത്തെ തന്നെ പരാജയം സമ്മതിച്ചിരുന്നു. കോൺഗ്രസിനുണ്ടായ തിരിച്ചടി “എല്ലാവർക്കും അപ്രതീക്ഷിതമായിരുന്നു” എന്നും രാജിവെച്ചെങ്കിലും അവസാന ശ്വാസം വരെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
English Summary: Election defeat; Ashok Gehlot resigns as Chief Minister of Rajasthan
You may also like this video