ആഭ്യന്തര കലാപങ്ങള്‍ക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കും ശേഷം രാജ്യത്തെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ശ്രീലങ്ക. ശ്രീലങ്കയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരി അവസാനത്തോടെ നടക്കും. ജനുവരി 18 മുതല്‍ 21 വരെയാണ് 8000 കൗണ്‍സിലര്‍മാരുടെ സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയക്രമം. പത്രിക സമര്‍പ്പണത്തിന് 28 ദിവസത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.