ഇലക്ടറല്‍ ബോണ്ടുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് ഈ മാസം 31 മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.
ഇലക്ടറല്‍ ബോണ്ടുകളുടെ നിയമസാധുത പരിശോധിക്കാൻ വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് ഈ മാസം 16ന് പരമോന്നത കോടതി അറിയിച്ചിരുന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും ഭരണഘടനാ അനുച്ഛേദം 145(3) അനുസരിച്ച് പ്രാധാന്യം കൂടുതലുള്ള വിഷയങ്ങള്‍ പരിശോധിക്കാൻ ഉന്നത ബെഞ്ചിന് വിടാം എന്നതിനാലും അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നതായി കോടതി അറിയിച്ചു.
English Summary: Electoral Bond: From 31st
You may also like this video