23 January 2026, Friday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

ഇലക്ടറല്‍ ബോണ്ട്: വാദം 31 മുതല്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 29, 2023 8:47 am

ഇലക്ടറല്‍ ബോണ്ടുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് ഈ മാസം 31 മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

ഇലക്ടറല്‍ ബോണ്ടുകളുടെ നിയമസാധുത പരിശോധിക്കാൻ വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് ഈ മാസം 16ന് പരമോന്നത കോടതി അറിയിച്ചിരുന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും ഭരണഘടനാ അനുച്ഛേദം 145(3) അനുസരിച്ച് പ്രാധാന്യം കൂടുതലുള്ള വിഷയങ്ങള്‍ പരിശോധിക്കാൻ ഉന്നത ബെഞ്ചിന് വിടാം എന്നതിനാലും അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നതായി കോടതി അറിയിച്ചു.

Eng­lish Sum­ma­ry: Elec­toral Bond: From 31st

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.